Nidheeshvjd's Blog

ഓഗസ്റ്റ് 5, 2010

മഴ തോർന്ന നേരം

Filed under: കവിത — ഗന്ധർവൻ @ 10:56 am

ബ്ളോഗിൽ സജീവമല്ല കുറച്ചുനാളായി. നാളുകൾക്കുശേഷം ഒരു പോസ്റ്റ്…

മഴ തോർന്ന നേരം

മഴ തോർന്നു……….
ഇലത്തുമ്പിൽ പറ്റിപ്പിടിച്ച നീർത്തുള്ളി
താഴെവീഴാൻ മടിച്ചുനിൽക്കുന്നു
വീഴുമെന്നറികിലും എന്തോ പ്രതീക്ഷിച്ച്
പറ്റിപ്പിടിച്ചങ്ങനെ നിൽക്കുന്നു
ആദ്യം തോന്നി പരിഹാസം,പിന്നെ സഹതാപം,
പിന്നെ ഒരൽപം ഹൃദയനൊമ്പരം

ആദ്യമാ ഇലച്ചാർത്തിനെ പുല്കുമ്പോൾ
അറിഞ്ഞിരിക്കില്ല നീ,അന്ത്യമിങ്ങനെയെന്ന്
മേഘക്കീറിൽ നിന്ന് ബന്ധം വിടുവിച്ച്
അഗാധതയിലേക്ക് കൂപ്പ് കുത്തുമ്പോൾ
കിട്ടിയൊരിലക്കൈത്താങ്ങ്
മനസ് നിറഞ്ഞാഹ്ളാദിച്ചിട്ടുണ്ടാവണം
ഇനി ഇവനാണെനിക്ക് എല്ലാമെന്ന്
സുഖവും ദു:ഖവും ചിരിയും കരച്ചിലും
കാമവും വിശപ്പും പങ്കുവെക്കാമെന്ന്
ഏകാന്തതയിലെ കുറ്റാക്കൂരിരുട്ടിനെ
കൈത്തിരിയായിവന്ന് പൊട്ടിച്ചിതറിക്കുമെന്ന്
ഒരുപാടുദൂരം ഇനി ഒന്നായി നടക്കാമെന്ന്
ഒരുപാട് സ്വപ്നങ്ങൾ ഒന്നായി കാണാമെന്ന്
ഒരുപാട് ദുഖ:ങ്ങൾ തല കുനിപ്പിക്കുമ്പോൾ
ചാഞ്ഞുകിടന്നുറങ്ങാൻ ഒരു തോളാകുമെന്ന്

പിന്നൊരു നിമിഷം,നിർദ്ദാക്ഷിണ്യമവൻ
ഒഴിവാക്കി നിന്നെ,പുതിയതൊന്നിനെ പുൽകാൻ
താഴെ വീഴുമെന്നറിയാം,പൊട്ടിച്ചിതറുമെന്നറിയാം
എങ്കിലും  കടിച്ചുതൂങ്ങിക്കിടക്കുന്നു നീയിപ്പൊഴും
അറിയാമെനിക്ക് നിന്റെ കണ്ണീരും ഉൾത്തുടിപ്പും
വേദനയും സ്വപ്നഭംഗവും നിരാശയും
നിന്നെക്കാളും മുൻപേ പിടിവിട്ട് നിലത്ത്‌വീണ്
ഒരായിരം കഷണമായി ചിതറിത്തെറിച്ചവളാണു ഞാൻ

NB:ഇതൊരു കവിതയായോ എന്നറിയില്ല.വായിച്ചിട്ട് നിങ്ങൾ തന്നെ പറയുക….

Advertisements

4അഭിപ്രായങ്ങള്‍ »

  1. നിന്നെക്കാളും മുൻപേ പിടിവിട്ട് നിലത്ത്വീണ്‌
    ഒരായിരം കഷണമായി ചിതറിത്തെറിച്ചവളാണു ഞാൻ..
    നോവിന്റെ മഴത്തുള്ളികള്‍ കവിത ഇഷ്ടായി

    Comment by അജ്ഞാതന്‍ — ഓഗസ്റ്റ് 6, 2010 @ 2:56 am | മറുപടി

  2. നോവിന്റെ മഴത്തുള്ളികള്‍ കവിത ഇഷ്ടായി

    Comment by aman — ഓഗസ്റ്റ് 6, 2010 @ 2:57 am | മറുപടി

  3. nice

    Comment by അജ്ഞാതന്‍ — സെപ്റ്റംബര്‍ 24, 2010 @ 6:59 pm | മറുപടി

  4. orkuka vallappozhum………

    Comment by അജ്ഞാതന്‍ — ഡിസംബര്‍ 26, 2010 @ 12:52 am | മറുപടി


RSS feed for comments on this post. TrackBack URI

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

Create a free website or blog at WordPress.com.

%d bloggers like this: