Nidheeshvjd's Blog

ഓഗസ്റ്റ് 27, 2009

പകർച്ചപ്പനി

Filed under: കവിത — ഗന്ധർവൻ @ 1:22 pm

എനിക്ക്‌ പകർച്ചപ്പനി……

ശ്വാസം അരിച്ചെടുത്തു വൃത്തിയാക്കുന്ന
മുഖംമൂടിയും ധരിച്ചു ഞാൻ
ആതുരാലയങ്ങൾ കയറിയിറങ്ങി.

പകുതിജോലി മറ്റാർക്കോ കൊടുത്ത്‌
പകുതിജോലി മാത്രം ചെയ്യുന്ന
ഡോക്ടറോട്‌ സങ്കടം പറഞ്ഞു.

ഡോക്ടർ വലിച്ചെറിഞ്ഞ കുറിപ്പടിയിലെ
വിലകൂടിയ ഇംഗ്ലീഷ്മരുന്നുകൾ
ആർത്തിയോടെ വാങ്ങിക്കുടിച്ചു.

എന്നിട്ടും കണ്ണുകൾ കനത്തുതൂങ്ങിയപ്പോൾ
നടന്നും നിരങ്ങിയും ഞരങ്ങിയും
വീണ്ടും ഡോക്ടറിനു മുൻപിലെത്തി.

‘താൻപാതി’ ജോലി ചെയ്തുകഴിഞ്ഞെന്ന്
നിസ്സഹായനായി ഡോക്ടർ,പെട്ടെന്ന്
ഭിത്തിയിലെ പേപ്പർദൈവത്തെ
കൈകൂപ്പിക്കൊണ്ട്‌ പരിഹാരമരുളി.

“ഈശ്വരനു മുൻപിൽ നാവിൽ ശൂലം കുത്തി
നൂറ്റിയൊന്നു തവണ ശയനപ്രദക്ഷിണം”

അത്ഭുതം,അതിശയം
എന്റെ പനി മാറി.

ഇനി,
‘ശൂലം കുത്തി പഴുത്ത നാവ്‌ ‘  കൊണ്ട്‌
ഡോക്ടറോട്‌ ഒരു നന്ദി പറയണം.

Advertisements

ഒരു അഭിപ്രായം ഇടൂ »

ഇതുവരെ അഭിപ്രായങ്ങള്‍ ഇല്ല.

RSS feed for comments on this post. TrackBack URI

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

Blog at WordPress.com.

%d bloggers like this: