Nidheeshvjd's Blog

ജൂണ്‍ 27, 2009

നിലനിൽപിനായുള്ള സമരം

Filed under: പ്രതികരണം — ഗന്ധർവൻ @ 10:41 am
Tags:

“ഈശ്വരൻ ഹിന്ദുവല്ല,ഇസ്‌ലാമല്ല,ക്രിസ്‌ത്യാനിയല്ല” എന്ന് പാടിയ കവിയെക്കുറിച്ച്‌ ഓർത്തപ്പോൾ (വിപ്ലവകാരിയായ) ഞാൻ ആരൊടെന്നില്ലാതെ ചോദിച്ചു -“ഈശ്വരനില്ലാത്ത മതം മനുഷ്യർക്കെന്തിന്‍?

അപ്പോൾ……………………..

(ഞാൻ വിശ്വസിക്കാത്ത) ഈശ്വരൻ എന്റെ മുൻപിൽ അശരീരിയായി -“ഹേ വിഡ്ഡീ,മനുഷ്യനും മൃഗജാതിയിൽ പെടുന്നവനാകുന്നു.മൃഗങ്ങൾ പരസ്പരം പോരാടുന്നത്‌ ഹിംസയല്ല.അതു ‘നിലനിൽപിനായുള്ള സമരമാണ‍് ‘ (ഡാർവ്വിനും സ്വീകരിക്കപ്പെട്ടു).

ഉത്തരം കിട്ടിയ സന്തോഷത്തോടെ ഞാൻ ഇരിക്കുമ്പോൾ ഒരു ദീനരോദനം!

“നിലനിൽപോ,ആരുടെ?മനുഷ്യന്റെയോ അതോ …………………………..?”

അത്‌ അശരീരിയായിരുന്നില്ല.

Advertisements

3അഭിപ്രായങ്ങള്‍ »

  1. മനുഷ്യന്റെയോ ദൈവത്തിന്റെയോ അല്ല.
    മതങ്ങളുടെ നിലനിൽ‌പ്പിനായുള്ള സമരം.

    ആ ചിത്രം വല്ലാതെ നോവിച്ചു.

    അഭിപ്രായം by ഉറുമ്പ്‌ /ANT — ജൂണ്‍ 27, 2009 @ 11:09 am | മറുപടി

  2. മത വിശ്വാസം അത്രയ്ക്ക് നെഗറ്റീവ് ആണോ ? നന്മ ചെയ്യാനും പ്രേരണ ആകുന്നില്ലേ ..

    ഏഷ്യ നെറ്റിന്റെ “കണ്ണാടി” എന്ന പരിപാടിയില്‍ കണ്ട ( 28 ജൂണ്‍ 09, ഞായര്‍ ) ഒരു കാര്യം കൂടി ചേര്‍ക്കട്ടെ. വാടാനപ്പള്ളി ഒരു ക്രിസ്ത്യന്‍ പള്ളിയിലെ അച്ഛന്‍ യേശുവിനെ അനുകരിച്ച കഥ !
    ഗോപിനാഥന്‍ എന്ന ഹിന്ദു സുഹൃത്തിനു വൃക്ക മാറ്റി വെക്കാന്‍ ഉള്ള കമ്മിറ്റിയില്‍ സജീവ അംഗം ആയ പള്ളിയില്‍ അച്ഛന്‍ , പിരിവിനും മറ്റുമായി മുന്നിട്ടു ഇറങ്ങുന്നു .. അവസാനം യോജിച്ച വൃക്ക കിട്ടാതെ വന്നപ്പോള്‍ അച്ഛന്‍ സ്വന്തം വൃക്ക ആ ഹിന്ദു സഹോദരന് ദാനം ചെയ്തു .. അച്ഛന്‍ പറയുന്ന വാക്കുകള്‍ കേള്‍ക്കൂ

    “യേശു ദേവന്‍ സ്വന്തം ശരീരം മറ്റുള്ളവര്‍ക്കായി ത്യജിച്ച ആളാണ്‌ , കര്‍ത്താവിന്റെ തിരു സന്നിധിയില്‍ നിന്നപ്പോള്‍ ഞാന്‍ പ്രതിജ്ഞ എടുത്തതാണ് ഇത് പോലെ ഒരു ത്യാഗം ഞാനും ജനത്തിനായി ചെയ്യുമെന്ന് .. ഗോപിനാഥന്‍ എന്ന സുഹൃത്ത്‌ എനിക്ക് അതിനൊരു അവസരം ഉണ്ടാക്കി തന്നു ..”

    ഇതൊന്നു വായിച്ചു നോക്കൂ .. മത വിശ്വാസം നന്മക്കു പ്രേരകം ആവുന്നതിന്റെ ഒരു നേര്‍ക്കാഴ്ച !
    ചര്‍ച്ച തുടരാം

    അഭിപ്രായം by Faizal — ജൂലൈ 1, 2009 @ 1:17 pm | മറുപടി

    • ഫൈസൽ,മറുപടി വൈകിയതിൽ ക്ഷമിക്കുക.ഞാൻ സ്ഥലത്തില്ലായിരുന്നു.
      താങ്കളുടെ ബ്ലോഗ് വായിച്ചു.അതിൽ നിന്ന് ഒരു കാര്യം മനസിലായത് മതങ്ങൾ നന്മക്ക് വിഘാതമല്ല എന്നാണ്.അപ്പോൾ ഞാൻ ഒന്നു ചോദിച്ചോട്ടെ നന്മക്ക് ഒരു മതത്തിന്റെ ലേബൽ വേണ്ട എന്നു തന്നെ അല്ലേ അതിനർഥം.മനുഷ്യന്റെ മനസ്സിൽ നന്മയുണ്ടെങ്കിൽ ഒരു മതത്തിന്റെയും പിൻബലമില്ലാതെ തന്നെ നന്മകൾ ചെയ്യാവുന്നതെ ഉള്ളൂ.

      അഭിപ്രായം by ഗന്ധർവൻ — ജൂലൈ 8, 2009 @ 12:36 pm | മറുപടി


RSS feed for comments on this post. TrackBack URI

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

Create a free website or blog at WordPress.com.

%d bloggers like this: